ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ പൃഥ്വിരാജ് ചിത്രമായ വിമാനം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. മറ്റൊരു താരവും നല്‍കാത്ത സമ്മാനവുമായാണ് ഇത്തവണ പൃഥ്വി എത്തിയിട്ടുള്ളത്.ക്രിസ്മസ് ദിവസം കേരളത്തിലുടനീളം ഏത് തിയേറ്ററില്‍ വെച്ചും വിമാനം സൗജന്യമായി കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് അറിയിച്ചത്. വെകുന്നേരത്തെ ഫസ്റ്റ് ഷോയ്ക്ക് മുന്‍പെയുള്ള പ്രദര്‍ശനമാണ് സൗജന്യമായി കാണിക്കുന്നത്.ആരാധകര്‍ക്ക് മാത്രമല്ല സിനിമയെടുക്കാന്‍ പ്രചോദനം നല്‍കിയ സജി തോമസിനും താരം ക്രിസ്മസ് സമ്മാനം നല്‍കുന്നുണ്ട്. ക്രിസ്മസ് ദിനത്തിലെ സൗജന്യ പ്രദര്‍ശനത്തിന് പുറമെ ഫസ്റ്റ്, സെക്കന്‍ഡ് ഷോകളില്‍ നിന്ന് നിര്‍മ്മാതാക്കള്‍ക്ക് കിട്ടുന്ന വിഹിതം സജി തോമസിന് നല്‍കാനാണ് അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുള്ളത്.സജി തോമസിന് വേണ്ടി എന്ത് ചെയ്യുമെന്ന ആലോചനയ്ക്കിടയിലാണ് ഇത്തരത്തിലൊരു ആശയം കൈക്കൊണ്ടത്.